മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി/വെക്കേഷണൽ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ് / കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതും മുന്‍വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമേ പരിശീലനത്തിന് അര്‍ഹതയുള്ളു. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസ്/മല്‍സ്യഭവനുകളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2025

sitelisthead