കേരള നിയമസഭാ മ്യൂസിയം അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ഓൺലൈൻ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂൾ തലം (8-12 ക്ലാസുകൾ): 'മ്യൂസിയങ്ങളുടെ പ്രസക്തി', കോളേജ് തലം (ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾ): 'മ്യൂസിയങ്ങൾ എങ്ങനെയായിരിക്കണം - സന്ദർശകരുടെ കാഴ്ചപ്പാടിൽ' എന്നിവയാണ് വിഷയം.
എ4 പേപ്പറിൽ ടൈപ്പ് ചെയ്ത 1,500 വാക്കിൽ കവിയാത്ത ഉപന്യാസം സ്‌കൂൾ/ കോളജ്, ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ മാരുടെ ആമുഖ കത്തോടുകൂടി museum@niyamasabha.nic.in എന്ന വിലാസത്തിൽ മേയ് 15ന് മുമ്പ് ലഭ്യമാക്കണം. ഉപന്യാസ രചനാ മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് (ഇരു വിഭാഗത്തിലുള്ള) യഥാക്രമം 5,000, 3,000, 2,000 ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിശദമായ വിവരങ്ങൾക്ക് www.niyamasabha.org
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2025