കേരളത്തിലെ യന്ത്രവൽകൃത ഉൾനാടൻ ജലയാനങ്ങളുടെ രജിസ്‌ട്രേഷൻ-സർവേ നടപടിക്കായി അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. എല്ലാ യന്ത്രവൽകൃത യാനങ്ങളും രജിസ്‌ട്രേഷൻ സർവേ നടപടികൾ കൃത്യമായി പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തതുമായ ഹൗസ് ബോട്ടുകൾ അടക്കമുള്ള എല്ലാ യാനങ്ങൾക്കും പിഴ ഈടാക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2025