പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. സ്‌കൂള്‍ തലം, കോളേജ് തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ടങ്ങളുടെ സമകാലിക പ്രസക്തി (10 ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല.) എന്നതാണ് കോളജ്തല വിഷയം. സ്‌കൂള്‍തല വിഷയം - അയ്യന്‍കാളിയുടെ സമര ജീവിതം (5 ഫുള്‍ സ്‌ക്രാപ്പ് പേജില്‍ കവിയാന്‍ പാടില്ല). കോളേജ് തലത്തില്‍ 5000 രൂപ (ഒന്നാംസ്ഥാനം), 3000 രൂപ (രണ്ടാം സ്ഥാനം), 2000 രൂപ (മൂന്നാം സ്ഥാനം), സ്‌കൂള്‍ തലത്തില്‍ 3000 രൂപ (ഒന്നാം സ്ഥാനം), 2000 രൂപ (രണ്ടാം സ്ഥാനം), 1000 രൂപ (മൂന്നാം സ്ഥാനം) ആണ് സമ്മാനതുക.
വിദ്യാര്‍ഥികളുടെ മൗലികമായ രചനകള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ഓഗസ്റ്റ് 20 ന് വൈകുന്നേരം 5- മണിക്ക് മുന്‍പായി ലഭ്യമാക്കണം. രചനകള്‍ അയക്കേണ്ട വിലാസം - പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റി, അംബേദ്കര്‍ ഭവന്‍, മണ്ണന്തല, തിരുവനന്തപുരം -15
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2025