സാമൂഹ്യനീതി വകുപ്പ് 2025-26 വർഷത്തെ ട്രാൻസ്ജെൻഡർ ഫെസ്റ്റിനോടനുബന്ധിച്ച്, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡുകൾ നൽകുന്നു. അപേക്ഷാ ഫോം www.sjd.kerala.gov.in-ൽ ലഭ്യമാണ്. അപേക്ഷകൾ അതത് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ശിപാർശ സഹിതം ഓഗസ്റ്റ് 16-ന് വൈകുന്നേരം 5ന് മുൻപായി സമർപ്പിക്കണം. വിലാസം: ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം-695033. കൂടുതൽ വിവരങ്ങൾക്ക് 0471-2306040.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2025