ദുരന്തനിവാരണം, രോഗപ്രതിരോധപ്രവർത്തനങ്ങൾ, മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട സർക്കാർ രേഖകൾ ഇനി പൂർണമായും മലയാളത്തിലായിരിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കുന്ന ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ എന്നിവയെല്ലാം മലയാളത്തിൽത്തന്നെയായിരിക്കണമെന്ന ഔദ്യോഗിക ഭാഷാ സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2025