'അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി'-യുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിക്കുന്നതിലേക്കായി സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവയിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷകർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരസ്യചിത്രത്തിന്റെ ആശയം, സ്‌ക്രിപ്റ്റ് എന്നിവ സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് 5 ന് മുൻപായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി.ഓ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി സംസ്ഥാന സെല്ലുമായി ബന്ധപ്പെടാം. ഫോൺ :  9544838478

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2025

sitelisthead