സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകൾ സപ്ലൈകോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25-ന് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാനതല ഓണം ഫെയറിന് തുടക്കമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഓണം ഫെയറുകളും പ്രവർത്തിക്കും. വിപണി ഇടപെടൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി, ഓഗസ്റ്റ് 25 മുതൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2025

sitelisthead