ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായി, ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് സംസ്ഥാനതലത്തിൽ ഓഗസ്റ്റ് 21, 22, 23 തീയതികളിലായി 'ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025-26' സംഘടിപ്പിക്കുന്നു. ഫെസ്റ്റിനോടനുബന്ധിച്ച്, കല, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, മികച്ച പ്രവർത്തനം കാഴ്ചവെച്ച സി.ബി.ഒ/എൻ.ജി.ഒ.കൾക്കും ക്യാഷ് അവാർഡുകൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറവും മാർഗ്ഗരേഖയും www.sjd.kerala.gov.in ൽ ലഭ്യമാണ്. അവാർഡിനായുള്ള അപേക്ഷകളും നോമിനേഷനുകളും ഓഗസ്റ്റ് 5-നകം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2306040.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-08-2025

sitelisthead