വനം-വന്യജീവി വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് യുവ എഴുത്തുകാർക്കായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. 35 വയസ്സിൽ താഴെയുള്ള എഴുത്തുകാരിൽ നിന്നും ജൂലൈ 28 മുതൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ആഗസ്റ്റ് 12 വൈകിട്ട് 5നുള്ളിൽ ഓൺലൈൻ വഴിയോ തപാൽ മാർഗ്ഗമോ സമർപ്പിക്കാം. വിവരങ്ങൾക്ക് www.forest.kerala.gov.in സന്ദർശിക്കുക. അപേക്ഷയ്ക്കൊപ്പം സാഹിത്യ സൃഷ്ടി ഉൾപ്പെടുത്തണം.
തപാലിൽ അപേക്ഷ സമർപ്പിക്കുന്നവർ ഡയറക്‌ടർ, ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ, വനം വകുപ്പാസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാമ്പിൻ്റെ സ്ഥലവും തീയതിയും സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2529145 എന്ന നമ്പരിൽ ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2025