ഓണത്തിനോടനുബന്ധിച്ചു സപ്ലൈകോ വില്പനശാലകളിൽ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറവിൽ ലഭിക്കും. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2025