മത്സ്യത്തൊഴിലാളികൾക്കായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന 6 ക്ഷേമപദ്ധതികൾ ഇനിമുതൽ അനുബന്ധ തൊഴിലാളികൾക്കും ലഭിക്കുന്നതിന് ഉത്തരവ് പുറത്തിറക്കി. തൊഴിൽ ചെയ്യുന്നതിനിടയിൽ അപകടം കൊണ്ടല്ലാതെ ആകസ്മിക കാരണം കൊണ്ട് ഉണ്ടാകുന്ന മരണം സംഭവിച്ചാൽ ആശ്രിതർക്ക് 1,00,000 രൂപ ധനസഹായം ലഭിക്കും. പെൺമക്കളുടെ വിവാഹ ധനസഹായമായി 25,000 രൂപ ലഭിക്കുന്നതാണ്. ഇതിനു പുറമേ മരണത്തോടനുബന്ധിച്ചുള്ള ചെലവുകൾ, അപകടം മൂലം ഉണ്ടാകുന്ന താൽക്കാലിക അവശത, ചെയർമാൻസ് റിലീഫ് ഫണ്ട്, കായിക വിനോദ മത്സരങ്ങളിൽ വിജയം നേടിയവർക്ക് പ്രോത്സാഹനം എന്നിവയാണ് അനുബന്ധ തൊഴിലാളികൾക്ക് കൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഉത്തരവ് വായിക്കുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2025