ഫാം ഇൻഫർമേഷൻ ബ്യൂറോ “കൃഷി സമൃദ്ധിയിൽ എന്റെ കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളിലെ ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000/-രൂപ, മൂന്നാം സമ്മാനം 1,0000/-രൂപ, പ്രോത്സാഹന സമ്മാനം 2,000/- രൂപ വീതം 10 പേർക്ക്
എൻട്രികൾ എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ പെൻഡ്രൈവ് മുഖേനയോ, fibtvmphotography@gmail.com എന്ന ഇ-മെയിൽവിലാസത്തിലോ ആഗസ്റ്റ് 15 ന് മുൻപ് ലഭിക്കണം. പ്രായഭേദമെന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. കുറഞ്ഞത് 300 DPI ഉം ഫയൽ സൈസ് കുറഞ്ഞത് 3 MB യും ഉണ്ടായിരിക്കണം.
ഒരാൾക്ക് പരമാവധി 3 ഫോട്ടോകൾ അയയ്ക്കാവുന്നതാണ്. എഡിറ്റ് ചെയ്ത ഫോട്ടോകളും മുൻ വർഷം സമർപ്പിച്ച എൻട്രികളും പരിഗണിക്കുന്നതല്ല. എൻട്രികളിൽ നിന്നും ലഭിക്കുന്ന ഫോട്ടോകളിൽ അനുയോജ്യമായവ കൃഷി വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണങ്ങളിലെ ആവശ്യങ്ങൾക്ക് ഫോട്ടോ കടപ്പാട് നൽകി ഉപയോഗിക്കും. വിവരങ്ങൾക്ക് 8078095860, 9383470289.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2025