ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പിന് സെപ്തംബർ 30 വരെ scholarship.ksicl.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് ₹ 250. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടക്കുക. ചരിത്രം, ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം, ആനുകാലികം തുടങ്ങിയ മേഖലകളിൽ നിന്നാണ് ചോദ്യങ്ങൾ. മലയാളത്തിലോ ഇംഗ്ലീഷിലോ ഉത്തരങ്ങൾ എഴുതാം. ജില്ലാതല പരീക്ഷ 2025 നവംബർ മാസത്തിൽ ഓൺലൈനായി നടക്കും. സംസ്ഥാനതല പരീക്ഷ 2025 ഡിസംബർ മാസത്തിൽ എഴുത്തുപരീക്ഷയായി നടക്കും. ഒരു ജില്ലയിൽ നൂറ് കുട്ടികൾക്ക് ആയിരം രൂപ വീതം ജില്ലാതല സ്കോളർഷിപ്പ്, സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 രൂപ വീതവും സ്കോളർഷിപ്പ് എന്നിവ ലഭിക്കും. വിശദവിവരത്തിനായി വിളിക്കാം: 8547971483 .ഇമെയിൽ: scholarship@ksicl.org
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-07-2025