സംസ്ഥാന ദേശീയ അന്തർ ദേശീയതലത്തിൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പ് , സൗന്ദര്യമത്സരങ്ങൾ, മറ്റ് കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയായ 'പ്രതിഭ'യിൽ അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ www.sjd.kerala.gov.in ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-06-2025

sitelisthead