കേരള സംസ്ഥാന യുവജന കമ്മീഷൻ ഭിന്നശേഷി വ്യക്തിത്വങ്ങളിൽ നിന്നും യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന മൂന്ന് പുരസ്‌കാര ജേതാക്കൾക്ക് 15000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. പ്രായ പരിധി 18-40. താത്പര്യമുള്ളവർ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ നേരിട്ടോ official.ksyc@gmail.com വഴിയോ അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 8. വിവരങ്ങൾക്ക് ഫോൺ: 0471-2308630.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-02-2025