കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൊതുജനങ്ങൾക്കായി  ഓൺലൈൻ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്സ് നടത്തുന്നു. നാലാഴ്ച ദൈർഘ്യമുള്ള 'എ.ഐ. എസൻഷ്യൽസ് ' എന്ന ഓൺലൈൻ കോഴ്‌സിലേക്ക് മെയ് 3 വരെ അപേക്ഷിക്കാം. മെയ് 10 ന് ക്ലാസ് ആരംഭിക്കും. 

www.kite.kerala.gov.in വഴി രജിസ്റ്റർ ചെയ്യണം. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപ ഫീസ്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനവിഭവങ്ങളും നൽകും. ആദ്യം രജിസ്റ്റർ 2,500 പേർക്കായിരിക്കും പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമെ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസും നൽകും. 30 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-04-2025

sitelisthead