ഉയർന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂപ്രദേശങ്ങളുമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നൂതനവും നടപ്പിലാക്കാൻ തയ്യാറായതുമായ പരിഹാരങ്ങൾ തിരിച്ചറിയുന്നതിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ഒരു ഹാക്കത്തോൺ പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്കും ഏജൻസികൾക്കും അവരുടെ പരിഹാരം സമർപ്പിക്കാം. അവസാന തീയതി: 2025 മാർച്ച് 10. രജിസ്ട്രേഷൻ ലിങ്ക് kdiscfrs.innovatealpha.org സന്ദർശിക്കുക.വിവരങ്ങൾക്ക് 8606698903
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2025