സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ / ഫാമിലി പെൻഷൻ വാങ്ങുന്ന അംഗങ്ങൾ മാർച്ച് 31 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് / അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നവർ മസ്റ്ററിംഗ് ചെയ്തതിന്റെ പകർപ്പ് (ഇവയിൽ ഏതെങ്കിലും ഒന്ന്) ക്ഷേമനിധി ബോർഡിന്റെ  www.cwb.kerala.gov.in    വഴി  സമർപ്പിക്കണം.  തപാൽ മുഖേന സമർപ്പിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത അംഗങ്ങളുടെ പെൻഷൻ അറിയിപ്പ് കൂടാതെ റദ്ദാക്കും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളൂ. വിവരങ്ങൾക്ക് : 0471 2720071, 2720072.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-01-2025

sitelisthead