കേരളത്തിലെ റോഡ് സംവിധാനം
കേരളത്തിലെ റോഡുകളുടെ ആകെ ദൈർഘ്യം 2,38,773.02 കിലോമീറ്ററാണ്. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് അനുശാസിക്കുന്ന ക്ലാസിഫൈഡ്, നോൺ-ക്ലാസിഫൈഡ് റോഡുകൾ ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ്, ഇത് ദേശീയ ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ്. സംസ്ഥാനത്തെ റോഡ് ദൈര്‍ഘ്യം ഒരു ലക്ഷം ജനങ്ങള്‍ക്ക് 993.54 കിലോമീറ്റര്‍ എന്ന നിരക്കിലാണ് കൂടാതെ ആകെ റോഡ് ശൃംഖലയുടെ 90 ശതമാനം ഒറ്റവരിപ്പാതയാണ്. പ്രാഥമിക ശൃംഖലയായി കണക്കാക്കപ്പെടുന്ന ദേശീയ പാതകൾ, മൊത്തം ഗതാഗത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുമ്പോള്‍ സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ (എം.ഡി.ആർ) സെക്കൻഡറി റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശൃംഖല റോഡ് ഗതാഗത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്നു. ഇപ്രകാരം ഏകദേശം 12 ശതമാനം വരുന്ന റോഡ് ശൃംഖലയാണ് സംസ്ഥാന ഗതാഗതത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത്.
സംസ്ഥാനത്ത് ആകെ 1,781.50 കിലോമീറ്റർ നീളമുള്ള 11 ദേശീയ പാതകളുണ്ട്. ആകെ റോഡ് ദൈർഘ്യത്തിൽ, സംസ്ഥാന പിഡബ്ല്യുഡിയുടെ എന്‍.എച്ച് വിഭാഗം 548.00 കിലോമീറ്ററും ഹൈവേ-റോഡ് ഗതാഗത മന്ത്രാലയത്തിന് (മോർത്ത്) കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) 1,233.50 കിലോമീറ്ററും പരിപാലിക്കുന്നു. 51 കിലോമീറ്റർ പാകിയ റോഡും 331 കിലോമീറ്റർ 2 ലെയിൻ റോഡും 166 കിലോമീറ്റർ ഇന്റർമീഡിയറ്റ് ലെയിൻ റോഡും ഉൾപ്പെടുന്ന ദേശീയ പാതകളാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാനത്ത് ആകെ 1,781.50 കിലോമീറ്റർ നീളമുള്ള 11 ദേശീയ പാതകളുണ്ട്. ആകെ റോഡ് ദൈർഘ്യത്തിൽ, സംസ്ഥാന പിഡബ്ല്യുഡിയുടെ എന്‍.എച്ച് വിഭാഗം 548.00 കിലോമീറ്ററും ഹൈവേ-റോഡ് ഗതാഗത മന്ത്രാലയത്തിന് (മോർത്ത്) കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) 1,233.50 കിലോമീറ്ററും പരിപാലിക്കുന്നു. 51 കിലോമീറ്റർ പാകിയ റോഡും 331 കിലോമീറ്റർ 2 ലെയിൻ റോഡും 166 കിലോമീറ്റർ ഇന്റർമീഡിയറ്റ് ലെയിൻ റോഡും ഉൾപ്പെടുന്ന ദേശീയ പാതകളാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാന റോഡ് ശൃംഖലയുടെ 12 ശതമാനത്തോളം വരുന്ന സംസ്ഥാനത്തെ പ്രധാന റോഡുകൾ വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. 4,127.83 കി.മീ (13.98 ശതമാനം) സംസ്ഥാന പാതകളും 25,394.32 കി.മീ (86.01 ശതമാനം) പ്രധാന ജില്ലാ റോഡുകളും ഉൾപ്പെടെ പൊതു മരാമത്തു വകുപ്പ് (റോഡ് & പാലം) പരിപാലിക്കുന്ന റോഡുകളുടെ ആകെ നീളം 2021 ലെ കണക്ക് പ്രകാരം 29,522.150 കിലോമീറ്റർ ആണ്. സംസ്ഥാനപാതകളുടെ ആകെ നീളത്തിന്റ 898.74 കിലോമീറ്റർ നാലുവരിപ്പാതയും 3,193.50 കിലോമീറ്റർ രണ്ടുവരിപ്പാതയും ബാക്കി 35.75 കിലോമീറ്റർ ഒറ്റവരി പാതയുമാണ്. 25,394.32 കിലോമീറ്റർ വരുന്ന പ്രധാന ജില്ലാ റോഡുകളിൽ 52.51 കിലോമീറ്റർ നാല് വരി പാതയും 10,593.03 കിലോമീറ്റർ രണ്ട് വരി പാതയും ബാക്കി 14,748.46 കിലോമീറ്റർ ഒറ്റ വരി പാതയുമാണ്.
പൊതു മരാമത്ത് വകുപ്പ് പരിപാലിക്കുന്ന റോഡുകളുടെ എണ്ണത്തില്‍/ദൈര്‍ഘ്യത്തില്‍ കോട്ടയം ജില്ലയാണ് മുന്നിൽ. ഇതിന് 3,310.440 കിലോമീറ്റർ (11.21 ശതമാനം) നീളമുണ്ട്. 856.950 കിലോമീറ്റർ (2.90 ശതമാനം) മാത്രമുള്ള വയനാട് ജില്ലയാണ് റോഡുകളുടെ എണ്ണത്തില്‍/ദൈര്‍ഘ്യത്തില്‍ ഏറ്റവും പിറകില്‍.
കേരളത്തിലെ റോഡുകളുടെ വളർച്ച 2010 -2021 (KM )
റോഡ് ഗതാഗതം
2021 മാർച്ച് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 148.47 ലക്ഷം മോട്ടോർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇത് ഏകദേശം 9 ശതമാനം വാർഷിക വളർച്ചാ നിരക്ക് കാണിക്കുന്നു. 2021 മാർച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം വാഹനങ്ങളുടെ എണ്ണം ആയിരം ആളുകള്‍ക്ക് 445 എന്ന കണക്കിലാണ്. 2015 ലെ ലോക വികസന സൂചകങ്ങൾ പ്രകാരം ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണം ആയിരം ജനസംഖ്യക്ക് 18 ആണെങ്കിൽ ചൈനയിലും അമേരിക്കയിലും ഇത് യഥാക്രമം 47 ഉം 507 ഉം ആണ്. അതായത് നമ്മുടെ സംസ്ഥാനത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാൾ വളരെ കൂടുതലും വികസിത രാജ്യങ്ങളുടേതിന് തുല്യവുമാണ്. കേരളത്തിലെ വാഹന ജനസംഖ്യാ വളർച്ച മുൻവർഷത്തേക്കാൾ 4.7 ശതമാനം കുറഞ്ഞിട്ടുണ്ട്.
മോട്ടോർ വാഹനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് 2011 മുതൽ 2021 വരെ
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 14-05-2024
ലേഖനം നമ്പർ: 570