ഭവനനിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന്  ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളിൽ ഗുണഭോക്താക്കളായ വ്യക്തികൾക്ക് പരമാവധി 2 ലക്ഷം രൂപ ഗ്യാപ്പ് ഫണ്ടായി അനുവദിക്കും. ലൈഫ് മിഷൻ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളിൽ ഉൾപ്പെടാത്തവരും സ്വന്തമായി ഭൂമിയുള്ളവരും ആയ വ്യക്തികൾക്ക് ഭവന നിർമ്മാണത്തിന് പരമാവധി 6 ലക്ഷം രൂപ ധനസഹായം അനുവദിക്കും. അപേക്ഷ സാമൂഹിക വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യരായവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 20 വൈകിട്ട് 5 ന് മുൻപായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.      mis.swd.kerala.gov.in 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2025

sitelisthead