യുവജനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷൻ നൽകുന്ന യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾൾക്ക് അപേക്ഷിക്കാം. നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്.
20000 രൂപയുടെ കാഷ് അവാർഡും ശിൽപവുമാണ് ജേതാക്കൾക്ക് ലഭിക്കുക . പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് പുരസ്‌കാരം നൽക്കുക. 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന ഇമെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകണം. അവസാന തീയതി സെപ്തംബർ 30. ഫോൺ: 0471-2308630
അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2025