കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് (കെ.എസ്.സി.എസ്.ടി.ഇ) യുവശാസ്ത്രജ്ഞർക്കായുള്ള കേരള സ്റ്റേറ്റ് യങ് സയന്റിസ്റ്റ് അവാർഡിന് നോമിനേഷനുകൾ ക്ഷണിച്ചു. സർവകലാശാലാ വൈസ് ചാൻസലർമാർ, വകുപ്പ് മേധാവികൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാർ, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുള്ള കോളേജ് പ്രിൻസിപ്പൽമാർ, വിവിധ ദേശീയ അക്കാദമികളിലെ ഫെലോസ് എന്നിവർക്ക് ശാസ്ത്രജ്ഞരെ നാമനിർദേശം ചെയ്യാം.
മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്‌സ്, കെമിക്കൽ സയൻസസ്, എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസ്, എൻജിനിയറിങ് സയൻസസ്, മെറ്റീരിയൽസ് സയൻസ്, പ്ലാന്റ് സയൻസസ്, അനിമൽ സയൻസസ്, മൈക്രോബയോളജി, ഹെൽത്ത് സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ്, ശാസ്ത്രപഠനവും ശാസ്ത്രവിദ്യാഭ്യാസവും, റീജണൽ സയൻസ് ആൻഡ് സയൻസ് പോളിസി എന്നീ 14 വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഗവേഷണം നടത്തിയ മൂന്ന് വർഷമായി കേരളത്തിലെ ഏതെങ്കിലും ആർ&ഡി/അക്കാദമിക് സ്ഥാപനത്തിൽ തുടർച്ചയായി പ്രവർത്തിച്ചുവരുന്നവരായിരിക്കണം. 2025 ൽ 37 വയസ്സ് കവിയാൻ പാടില്ല.
അവാർഡ് ജേതാവിന് , മുഖ്യമന്ത്രിയുടെ സ്വർണമെഡലും, 50,000 രൂപയും , 50 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റും, വിദേശ കോൺഫറൻസിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ വിദേശ സന്ദർശനവും ലഭിക്കുന്നതാണ്. അപേക്ഷകളും രേഖകളും www.kscste.kerala.gov.in വഴി സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2025