കൺസ്യൂമർഫെഡ് ഓണച്ചന്ത ആരംഭിച്ചു . അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നടത്തുന്നത്.
ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ ഓണച്ചന്തകൾ നടത്തുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും.
ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. അതോടൊപ്പം തേയില, ആട്ട, മൈദ, റവ, അരിപൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, ശർക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.
സബ്സിഡി സാധനങ്ങളുടെ വില
ജയ അരി (8 കിലോ) - 264, കുറുവ അരി (8 കിലോ) - 264, കുത്തരി (8 കിലോ) - 264, പച്ചരി (രണ്ട് കിലോ) - 58, പഞ്ചസാര (ഒരു കിലോ.) - 34.65, ചെറുപയർ (ഒരു കിലോ) - 90, വൻകടല (ഒരു കിലോ) - 65, ഉഴുന്ന് (ഒരു കിലോ) - 90, വൻപയർ (ഒരു കിലോ) - 70, തുവരപ്പരിപ്പ് (ഒരു കിലോ) – 93, മുളക് (ഒരു കിലോ) - 115.50, മല്ലി (500 ഗ്രാം) - 40.95, വെളിച്ചെണ്ണ (ഒരു ലിറ്റർ)- 349.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2025