കെഎസ്ആർടിസിയുടെ ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്സുകളുടെ ലോഞ്ചിംഗും വാഹന വിപണിയിലെ നവീന മാതൃകകൾ പരിചയപ്പെടുത്തുന്നതിന് വാഹന എക്സ്പോ (TRANSPO 2025) ഓഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കും.വാഹന എക്സ്പോയുടെ ഭാഗമായി വിവിധ മത്സരങ്ങളും കെഎസ്ആർടിസി സംഘടിപ്പിക്കുന്നു.
റീൽ മേക്കിംഗ് മൽസരം
'കെഎസ്ആർടിസി - ഒരു യാത്രയുടെ കഥ എന്ന വിഷയത്തിൽ
മലയാളത്തിൽ റീൽ തയ്യാറാക്കി
23.08.2025 , 05:00 മണിക്ക് മുമ്പായി 9497001474 എന്ന വാട്സ്ആപ്പ് നമ്പറിൽ സമർപ്പിക്കേണ്ടതാണ്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
9497001474 എന്ന ഫോൺ നമ്പറിൽ 21-08-2025 ,05:00 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിബന്ധനകൾ :
1.റീലുകൾ യഥാർത്ഥ സൃഷ്ടിയായിരിക്കണം
2.റീലുകൾ കുറ്റകരമായതോ വിവേചനപരമോ.
തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാകാൻ പാടില്ല.
3.വീഡിയോ MP4 ഫോർമാറ്റിൽ ആയിരിക്കണം.
4. Resolution 720p
5. Aspect Ratio: vertical(9:16)
6.കൃത്യമായ ശബ്ദവും വെളിച്ചവും ഉണ്ടായിരിക്കണം.
7.അവസാന തീയതിയ്ക്കു മുമ്പ് ലഭിക്കുന്ന റീലുകൾ മാത്രമേ മൽസരത്തിന് പരിഗണിക്കുകയുള്ളു.
8.ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
ഉപന്യാസ മത്സരം
'കെഎസ്ആർടിസിയും മലയാളി സമൂഹവും' എന്ന വിഷയത്തിൽ 24.08.2025 രാവിലെ 10.30 നും 11.30 നും ഇടയിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മത്സരിക്കാം.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497001474 എന്ന നമ്പറിൽ ആഗസ്റ്റ് 23 ന് വൈകിട്ട് 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പെയിൻറിങ് മത്സരം
15 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കായി 'ആനവണ്ടിയും ഞാനും' എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം(ജലഛായം) സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24 ന് രാവിലെ 10 നും 1മണിക്കും ഇടയിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പെയിൻറിംഗ് മത്സരം നടത്തുന്നത്.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പെയിൻ്റിംഗ് മത്സരത്തിന് ആവശ്യമായ സാധനങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. കെ എസ് ആർ ടി സി ജീവനക്കാരുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 9497001474 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-08-2025