സർക്കാർ/എയ്ഡഡ് സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) മാർഗ്ഗദീപം സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കുടുംബവാർഷിക വരുമാനം 2,50,000 കവിയാത്ത, കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 1500 രൂപയാണ് സ്കോളർഷിപ് തുക. margadeepam.kerala.gov.in മുഖേന അപേക്ഷിക്കണം . അവസാന തീയതി സെപ്റ്റംബർ 19. വിവരങ്ങൾക്ക് : 0471 2300524, 0471-2302090.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2025