ലൈഫ് മിഷൻ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി സേവനം ലഭിക്കും. ഗുണഭോക്താക്കൾക്ക് അടുത്ത ആറ് മാസത്തേയ്ക്ക് സേവനം ലഭ്യമാകും. ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള ₹50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. വാർഷിക വരുമാനം ₹50,000-ൽ താഴെയുള്ള ബിപിഎൽ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം. ബിപിഎൽ സർട്ടിഫിക്കറ്റ്/ വരുമാന സർട്ടിഫിക്കറ്റ്,വീട് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. അപേക്ഷ നൽകാനും വിവരങ്ങൾക്കുമായി കെഎസ്ഇബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായി ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2025