കേരളാ ഗവൺമെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികളിൽ നിന്നും ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (എല്ലാ ഗ്രൂപ്പുകളും), സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ടി.എച്ച്.എസ്.എൽ.സി., വി.എച്ച്.എസ്.ഇ., എസ്.എസ്.എൽ.സി. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടിയ ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം അപേക്ഷകൾ നിശ്ചിത ഫോറത്തിൽ അതാത് ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.

ഗവൺമെന്റ് നടത്തിയ എൻട്രൻസ് പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം ലഭിച്ചവർ, ഗവൺമെന്റ് നഴ്സിംഗ് സ്‌കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്‌കൂളുകളിലും പ്രവേശനം ലഭിച്ചവർ എന്നിവർക്ക്  സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ അല്ലെങ്കിൽ നവംബർ 30ന് മുമ്പായോ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. കോഴ്‌സ് പൂർത്തിയാകുന്നതുവരെ ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1. ഫോൺ: 0471-2469049.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2025

sitelisthead