അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞ നിർദ്ധന കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: kssm.ikm.in, 1800-120-1001.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2025