അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആർ. ശങ്കരനാനാരായണൻ തമ്പി, സി. അച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ. കെ. നായനാർ, കെ. ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ, സി.എച്ച്. മുഹമ്മദ് കോയ നിയമസഭാ മാധ്യമ അവാർഡ്' എന്നീ അവാർഡുകളാണ് നൽകുന്നത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 2024 ജനുവരി 1 നും 2024 ഡിസംബർ 31 നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത സൃഷ്ടികളാണ് പരിഗണിക്കുന്നത്. റിപ്പോർട്ടുകൾ/പരിപാടികൾ mediaawards.niyamasabha.org യിലേക്ക് 2025 നവംബർ 12ന് വൈകിട്ട് 3നകം ഓൺലൈനായി സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2025