കെ-ഡിസ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ വിവിധ മേഖലയിലെ വിദഗ്ധർക്കു സഹകരിക്കാൻ അവസരം. വിദ്യാർഥികൾക്ക് നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും അത് പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. കൃഷി, കുട്ടികളുടെ പ്രശ്‌നങ്ങൾ, ജലസംരക്ഷണവും കുടിവെള്ളവും കാലാവസ്ഥ വ്യതിയാനം തുടങ്ങി 30 മേഖലകളിലാണ് പ്രോഗ്രാമിൽ ഉൾപെടുത്തിയിരിക്കുന്നത്. നിലവിൽ സർവീസിൽ ഉള്ളവർക്കും വിരമിച്ചവർക്കും yip.kerala.gov.in/evaluators ൽ രജിസ്റ്റർ ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2025