• കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക തീർപ്പാക്കും. ഇതിനായി 992 കോടി രൂപ ആവശ്യമുണ്ട്.
  • കേരള അങ്കൺവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധിയിലെ പെൻഷൻ കുടിശ്ശിക തീർപ്പാക്കും. ഇതിന് 24.6 കോടി രൂപ ആവശ്യമാണ്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.
  • പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അധിക ധനസഹായം, 9-10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്കായി സംസ്ഥാന വിഹിതമായി 18.20 കോടി രൂപയും, അധിക ധനസഹായമായി 220.25 കോടി രൂപയും ഒറ്റത്തവണയായി അനുവദിക്കും.
  • പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന് 40.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കും.
  • മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടി രൂപ അനുവദിക്കും.
  • സ്‌കോളർഷിപ്പ് പദ്ധതികൾക്കായി ആകെ 303.80 കോടി രൂപ അനുവദിക്കും.
  • വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്ന് നൽകുന്ന ധനസഹായ പദ്ധതികളുടെ കുടിശ്ശിക ഉൾപ്പെടെ തീർപ്പാക്കുന്നതിനായി 498.36 കോടി രൂപ അധികമായി അനുവദിക്കും.
  • തണൽ പദ്ധതി പ്രകാരം മത്സ്യതൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് 207.40 കോടി രൂപ അനുവദിക്കും.
  • ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതിക്ക് 44 കോടി രൂപ അനുവദിക്കും.
  • ഖാദി സ്ഥാപനങ്ങൾക്കും ഖാദി ബോർഡിന് കീഴിലുള്ള പ്രോജക്റ്റുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി രൂപ ആയിരിക്കും.
  • ഖാദി തൊഴിലാളികൾക്കുള്ള ഉത്സവബത്തക്കും ഉത്പാദന ഇൻസെൻറീവിനും 2.26 കോടി രൂപ അനുവദിക്കും.
  • യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി തൊഴിലാളികൾക്കുള്ള കൂലിക്കും റിബേറ്റിനും 50 കോടി രൂപ അനുവദിക്കും.
  • പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുള്ള ധനസഹായമായി 64 കോടി രൂപ അനുവദിക്കും.
  • പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുള്ള ധനസഹായമായി 1.17 കോടി രൂപ അനുവദിക്കും.
  • മിശ്രവിവാഹിതർക്കുള്ള പൊതുധനസഹായമായി 11.85 കോടി രൂപ അനുവദിക്കും.
  • വന്യമൃഗാക്രമണങ്ങൾക്കിരയായവർക്ക് ധനസഹായമായി 16 കോടി രൂപ അനുവദിക്കും.
  • മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ആചാര്യസ്ഥാനിയർക്കും കോലധാരികൾക്കുമായി 0.82 കോടി രൂപ അനുവദിക്കും.
  • പമ്പിംഗ് സബ്സിഡിക്കായി 42.86 കോടി രൂപ അനുവദിക്കും.
  • ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി ആവശ്യമായ തുക അനുവദിക്കും.
  • കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിന് അധികംവേണ്ട തുക കൂടിചേർത്ത് ഐ.ബി.ഡി.എസ് മുഖേന പണം അനുവദിക്കും.
  • ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും.  
  • മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുവാൻ കെ.എം.എസ്.സി.എലിന് 914 കോടിരൂപ ഐ.ബി.ഡി.എസ് മുഖേന അനുവദിക്കും.
  • സപ്ലൈകോ - വിപണി ഇടപെടൽ ഇനത്തിൽ കുടിശ്ശിക തീർക്കുന്നതിനായി 110 കോടിരൂപ അനുവദിക്കും
  • നെല്ല് സംഭരണത്തിൽ ബാക്കി നൽകാനുള്ള തുക ഉടനെ അനുവദിക്കും. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ കുടിശ്ശിക തീർക്കാനുള്ള തുക കണ്ടെത്തും.
  • ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി രൂപ അനുവദിക്കും.
  • കരാറുകാരുടെ കുടിശ്ശിക ബിഡിഎസ് മുഖേന കൃത്യമായി വിതരണം ചെയ്യും. ഈ ഇനത്തിൽ ആകെ 3094 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി, ബജറ്റിൽ വകയിരുത്തിയ 1000 കോടി രൂപ ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക്, ബിഡിഎസ് ഒഴിവാക്കി മുൻഗണനാനുസൃതമായി നേരിട്ട് അനുവദിക്കും.
  • കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികളുടെ കുടിശ്ശിക തീർപ്പാക്കുന്നതിനായി 88.38 കോടി രൂപ അനുവദിക്കും.

തുക അനുവദിച്ചത്:

  1. വയോമിത്രം – 30 കോടി രൂപ
  2. സ്‌നേഹപൂർവം – 43.24 കോടി രൂപ
  3. ആശ്വാസകിരണം – 6.65 കോടി രൂപ
  4. സ്‌നേഹസ്പർശം – 0.25 കോടി രൂപ
  5. മിഠായി – 7.99 കോടി രൂപ
  6. വി കെയർ – 0.24 കോടി രൂപ

2025 മാർച്ച് വരെ ലഭിക്കുന്ന പുതിയ അപേക്ഷകളും പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആശ്വാസകിരണം പദ്ധതിക്ക് 55 കോടി രൂപ, സമാശ്വാസം പദ്ധതിക്ക് 3.1 കോടി രൂപ കൂടി ആവശ്യമാകും. കുടിശ്ശിക ഉൾപ്പെടെ മൊത്തം 146.48 കോടി രൂപ അനുവദിക്കും.

  • പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 70 കോടി രൂപ അനുവദിക്കും.
  • ഖാദി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം 
  • തൊഴിലാളികൾക്കുള്ള ധനസഹായം, വൃദ്ധസദന കൗൺസിലർമാർക്കുള്ള ഓണറേറിയം എന്നിവയ്ക്കായി ആകെ 76.26 കോടി രൂപ അനുവദിക്കും.
  • ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങളുടെ കുടിശ്ശിക തീർക്കുന്നതിനായി 20.61 കോടി രൂപ നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2025

sitelisthead