ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പൊതുപരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെയും, രണ്ടാം വർഷ പൊതുപരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 28 വരെ നടക്കും.
* ഒന്നാം വർഷ പൊതുപരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 ന് ആരംഭിക്കും.
* രണ്ടാം വർഷ പൊതുപരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും.
* വെള്ളിയാഴ്ചകളിൽ പരീക്ഷകൾ രാവിലെ 9.15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും.
* മാർച്ച് 27-നുള്ള ഒന്നാം വർഷ പൊതുപരീക്ഷകളിൽ, ഒരു സെഷൻ രാവിലെയും മറ്റൊന്ന് ഉച്ചയ്ക്കും നടക്കും.
* സ്‌കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്ത 125 വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനുകളിലും പരീക്ഷ ഉണ്ടാവുകയുള്ളു.
* രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ 2026 ജനുവരി 22 മുതൽ ആരംഭിക്കും.
* ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾക്ക് മുന്നോടിയായി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26 വരെ നടക്കും.
ഫീസ് അടയ്ക്കാനുള്ള അവസാന തീയതികൾ: പിഴയില്ലാതെ നവംബർ 7, പിഴയോടെ നവംബർ 13, സൂപ്പർ ഫൈനോടെ നവംബർ 25. പരീക്ഷാ മൂല്യനിർണയം 2026 ഏപ്രിൽ 6 മുതൽ ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് 22ഓടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2025