ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ നിന്നും എൻ.ഡി.എഫ്.ഡി.സി വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് തൊഴിൽ സംരംഭങ്ങളിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദിവ്യ കലാമേളയിൽ പങ്കെടുക്കാൻ അവസരം. നവംബർ 15 മുതൽ 23 വരെ ലക്നൗവില്‍ മേള നടക്കും.
മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ അവരുടെ പേരും മറ്റ് വിശദാംശങ്ങളും (യുഡിഐഡി നമ്പർ നിർബന്ധം) ഉത്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ ഒക്ടോബര്‍ 30 വൈകുന്നേരം 3 മണിക്ക് മുൻപായി നിശ്ചിത ഫോറത്തിൽ kshpwc2017@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷഫോറവും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക് : 04712347768, 9497281896.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-10-2025