ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി നൽകുന്ന കേരള ശാസ്ത്ര പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു. കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2024-ലെ 'കേരള ശാസ്ത്ര പുരസ്‌കാര'ത്തിന് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം , നിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. നിർദ്ദിഷ്ട ഫാറത്തിൽ തയ്യാറാക്കിയ നാമനിർദ്ദേശങ്ങൾ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004 വിലാസത്തിൽ നവംബർ 24ന് മുമ്പ് ലഭിക്കണം. ഇ-മെയിൽ: keralasasthrapuraskaram2024@gmail.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2025