നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അപൂർവ ചിത്രങ്ങൾ, കാർട്ടൂണുകൾ, കൈപ്പടയിലുള്ള ലേഖനങ്ങൾ, കത്തുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് അപൂർവവും ചരിത്രപ്രാധാന്യമുള്ളവയുമായ സംഭവങ്ങളുടെ വിവരണം എന്നിവ കൈവശമുള്ളവർ അതിന്റെ പകർപ്പ് ഒക്ടോബർ 31ന് മുമ്പ് ലഭ്യമാക്കണം. ഫോട്ടോകൾ, വിവരങ്ങൾ എന്നിവ ലഭ്യമാക്കേണ്ട വിലാസം: അണ്ടർ സെക്രട്ടറി/പ്രോട്ടോക്കോൾ ഓഫീസർ, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695033. researchkla@gmail.com , 9446090740 (വാട്സ്ആപ്) വഴിയും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471-2512079, 2512019.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-10-2025

sitelisthead