പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. നോർക്ക കെയർ എൻറോൾമെന്റിനുളള അവസാന തീയതി ഒക്ടോബർ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3.45 വരെ സംവിധാനം പ്രവർത്തിക്കും. id.norkaroots.kerala.gov.in മുഖേനയാണ് വീഡിയോ കോൺഫെറെൻസിങ്ങിൽ പ്രവേശിക്കേണ്ടത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-10-2025