സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും പുറമേ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അപേക്ഷ ഫോമിനും വിവരങ്ങൾക്ക് കേരള ടൂറിസം . അവസാന തീയതി നവംബർ 15. ഫോൺ: 0471 2334749
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2025