സംസ്ഥാന വയോജന കമ്മീഷന് എംബ്ലം രൂപകല്പന ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമം, മൗലികാവകാശം,  സംരക്ഷണം, സാമൂഹികാംഗീകാരം, അനുഭവജ്ഞാനവും കർമ്മശേഷിയും സമൂഹപുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തൽ എന്നിവ പ്രതിഫലിപ്പിക്കുന്ന എംബ്ലമാണ് രൂപകല്പന ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന രൂപകല്പനക്ക് പാരിതോഷികം നൽകും. എൻട്രികൾ ഒക്ടോബർ 31ന് മുൻപ് ksecommission2025@gmail.com ൽ അയക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2025

sitelisthead