യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തൻ പ്രവണതകളും മാനസികാരോഗ്യവും കേരള സംസ്ഥാന യുവജന കമ്മീഷൻ ശാസ്ത്രീയപഠനത്തിന് വിധേയമാക്കുന്നു. ഈ പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള  സൈക്കോളജി/ സോഷ്യൽ വർക്ക് പി.ജി.  വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 

നവംബർ മാസം പകുതിയോടെ ആരംഭിക്കുന്ന പഠനം മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കും. താൽപര്യമുള്ളവർ ഒക്ടോബർ 25 ന് മുൻപ് യുവജന കമ്മീഷൻ വെബ്‌സൈറ്റിൽ ksyc.kerala.gov.in നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാം. ഗൂഗിൾ ഫോം ലിങ്ക് :  വിവരങ്ങൾക്ക്: 0471-2308630.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2025

sitelisthead