പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിൽ എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി. പദ്ധതിയുടെ പ്രചാരണാർഥം ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോർക്ക റൂട്ട്‌സ് എൻ.ആർ ഡെവലപ്‌മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും രാജ്യാന്തര തലത്തിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്‌ട്രേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. 

നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി കാർഡുള്ളവർക്ക് www.norkaroots.kerala.gov.in സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ രജിസ്റ്റർ ചെയ്യാം. ഒരു കുടുംബത്തിന് (പ്രവാസി, പങ്കാളി, 25 വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് ലഭിക്കുക. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ പരിരക്ഷ ലഭ്യമാകും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-10-2025

sitelisthead