കേരളസംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പിനായി 'സനാഥ ബാല്യം-സംരക്ഷിത ബാല്യം' എന്ന ആശയത്തെ ആസ്പദമാക്കി ചിത്രരചനകൾ ക്ഷണിച്ചു. നാലു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജലഛായം, പോസ്റ്റർകളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് 15x12 സെന്റീമീറ്ററിലായിരിക്കണം ചിത്രങ്ങൾ. തെരഞ്ഞെടുക്കുന്ന ചിത്രം വരച്ച വിദ്യാർത്ഥിക്ക് ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ വെച്ച് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും സമ്മാനിക്കും.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരളസംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ ലഭ്യമാക്കണം. വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, വീടിന്റേയും സ്‌കൂളിന്റേയും ഫോൺ നമ്പരോട് കൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം. കവറിനു പുറത്ത് ശിശുദിനസ്റ്റാമ്പ്-'സനാഥ ബാല്യം-സംരക്ഷിത ബാല്യം' എന്ന് രേഖപ്പെടുത്തണം.
അവസാന തീയതി ഒക്ടോബർ 31.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2025