കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തി. സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ബാച്ച് മരുന്ന് കേരളത്തിൽ ഇതുവരെ വിറ്റതായി കണ്ടെത്തിയിട്ടില്ല. 2 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുതെന്നും അത്തരത്തിൽ മരുന്ന് കുറിപ്പടി ലഭിച്ചാൽ ചുമയ്ക്കുള്ള സിറപ്പ് നൽകരുതെന്നും എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും സെൻട്രൽ ഡി.ജി.എച്ച്.സ് നിർദേശം നൽകി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2025