ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സ, ആംബുലന്‍സ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുക, ശസ്ത്രക്രിയ, മരുന്ന്, വിവിധ മെഡിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് ചിലവാകുന്ന തുക മാറി നല്‍കുന്ന പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ , ഡോകടറുടെ സാക്ഷ്യപത്രം, ഒറിജിനല്‍ മെഡിക്കല്‍ ബില്‍ എന്നിവ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471-2306040
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-09-2025