കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും ഒക്ടോബർ 22 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 7 ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടി - അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ഒക്ടോബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: kittstraining@gmail.com, ഫോൺ: 8129816664.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-09-2025