സർക്കാരിന്റെ വിഷൻ 2031 എന്ന പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിനായി ലോഗോ ക്ഷണിച്ചു. “ഭക്ഷ്യ ഭദ്രതയിൽ നിന്നും പോഷക ഭദ്രതയിലേക്ക്” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ലോഗോ ഡിസൈൻ ചെയ്ത് എച്ച്.ഡി നിലവാരത്തിൽ JPG / .PNG ഫോർമാറ്റിൽ ccsdsection@gmail.com ൽ സെപ്റ്റംബർ 27 നകം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് സെമിനാർ വേദിയിൽ ഉപഹാരം നൽകും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-09-2025

sitelisthead