സംസ്ഥാനത്ത് ജൂൺ 7 ശനിയാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ചു. നേരത്തെ ജൂൺ 6 വെള്ളിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി വെെകിയതിനെത്തുടർന്നാണ് ബക്രീദ് അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത്. 2025 ജൂൺ 6 വെള്ളിയാഴ്ച പ്രവൃത്തിദിനമായിരിക്കും.
കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പബ്ലിക് സെക്റ്റർ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, 1881ലെ നെഗോഷിയബിള്‍ ഇന്‍സ്‌ട്രുമെന്‍റ്‌സ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2025