മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി, സാമൂഹ്യനീതി വകുപ്പ് റീൽസ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന വെല്ലുവിളികളുമാണ് പ്രമേയം. മലയാളത്തിൽ തയ്യാറാക്കിയ റീൽസ് ആണ് മത്സരത്തിന് അയയ്കേണ്ടത്. തയ്യാറാക്കുന്ന റീൽസിൽ കുട്ടികളും മുതിർന്ന പൗരന്മാരും ഭാഗമാകണം.  മികച്ച മൂന്ന് റീൽസ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകും. വിവരങ്ങൾക്ക്: www.swd.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-06-2025

sitelisthead