സർക്കാർ - എയിഡഡ് ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്‌സ് ക്ലബുകളിൽ അംഗത്വത്തിന്  ജൂൺ 12 വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 18 ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. 

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് റോബോട്ടിക്‌സ്, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, ഇ-ഗവേണൻസ്, ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകും.  വിശദാംശങ്ങൾ www.kite.kerala.gov.in -ൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-06-2025

sitelisthead