കേരള കർഷക ക്ഷേമനിധി പദ്ധതിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി. ഇനിമുതൽ 55 വയസ്സുവരെയുള്ള കർഷകർക്ക് മാത്രമേ ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ സാധിക്കുകയുള്ളൂ. പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികളിലുണ്ടായ കാലതാമസം കാരണം, നേരത്തെ 18 മുതൽ 65 വയസ്സുവരെയുള്ള കർഷകർക്ക് അംഗത്വം അനുവദിച്ചിരുന്നു. എന്നാൽ, ഈ പ്രത്യേക ഇളവ് 2023 ഡിസംബർ 17-ന് അവസാനിച്ചിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2025